ഇമാം ഇബ്നുൽ ഖയ്യിം (رحمه الله) പറയുന്നു:

“പാപങ്ങളും തിന്മകളും ഉപദ്രവം ഉണ്ടാക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. വിഷം ശരീരത്തിൽ ഉണ്ടാക്കുന്ന ഉപദ്രവം പോലെയാണ് പാപങ്ങൾ ഹൃദയത്തിന് വരുത്തിവെക്കുന്ന ഉപദ്രവം. ഉപദ്രവത്തിന്റെ തോത് വ്യത്യാസപ്പെട്ടിരിക്കും. ഈ ലോകത്തും പരലോകത്തുമുള്ള അപകടങ്ങളിൽ ഏതാണ് പാപങ്ങൾ കാരണത്താലല്ലാതെ ഉണ്ടായിട്ടുള്ളത്?!”

(الداء والدواء، ص: ٦٥)