ഇബ്റാഹീമു ബ്നു യസീദ് അത്തൈമീ (رحمه الله) എന്ന താബിഈ പറയുന്നു:

“مَا عَرَضْتُ قَوْلِي عَلَى عَمَلِي إِلَّا خَشِيتُ أَنْ أَكُونَ مُكَذِّبًا”

“എപ്പോഴൊക്കെ ഞാൻ എന്റെ വാക്കും പ്രവർത്തിയും തമ്മിൽ തട്ടിച്ചുനോക്കിയാലും ഞാനൊരു നിഷേധിയായിപ്പോയോ എന്ന് എനിക്ക് ഭയം തോന്നാതിരുന്നിട്ടില്ല.”

ഇബ്നു അബീ മുലൈക (رحمه الله) പറയുന്നു:

: أَدْرَكْتُ ثَلَاثِينَ مِنْ أَصْحَابِ النَّبِيِّ ﷺ كُلُّهُمْ يَخَافُ النِّفَاقَ عَلَى نَفْسِهِ، مَا مِنْهُمْ أَحَدٌ يَقُولُ : إِنَّهُ عَلَى إِيمَانِ جِبْرِيلَ وَمِيكَائِيلَ

“നബി ﷺ യുടെ സ്വഹാബിമാരിൽ 30 പേരെ ഞാൻ കണ്ടിട്ടുണ്ട്. അവരെല്ലാം തന്റെ കാര്യത്തിൽ നിഫാഖ് ഭയപ്പെടുന്നവരായിരുന്നു. അവരിൽ ഒരാളും തന്നെ താൻ ജിബിരീലിന്റെയോ മീകാഈലിന്റെയോ ഈമാനിലാണെന്ന് പറയുന്നവരായിരുന്നില്ല.”

മറ്റൊരു താബിഈ ആയ ഹസൻ അൽ ബസ്വ്രീ (رحمه الله) പറയുന്നു:

“مَا خَافَهُ إِلَّا مُؤْمِنٌ، وَلَا أَمِنَهُ إِلَّا مُنَافِقٌ”

“മുഅ്മിനല്ലാതെ നിഫാഖിനെ ഭയക്കുകയില്ല. മുനാഫിഖല്ലാതെ അതിനെക്കുറിച്ച് നിർഭയനായിരിക്കുകയില്ല.”

(رواها البخاري تعليقا)

ശ്രദ്ധിക്കുക:
നമ്മെക്കാൾ നന്മകളിൽ ഏറെ മുന്നേറിയവരും, തിന്മകളിൽ നിന്ന് ബഹുദൂരം അകന്ന് നിന്നവരുമായിരുന്നു നല്ലവരായ നമ്മുടെ ഈ മുൻഗാമികൾ . എന്നിരിക്കെയാണ് അവർ ഇങ്ങനെ ഭയന്നത്.

നമ്മളോ?