സഹോദരിമാരേ….അന്യപുരുഷനെ കണ്ടപ്പോള്‍ നിങ്ങളുടെ മാതാവായ ആഇശാ – റളിയള്ളാഹു അന്‍ഹാ- ചെയ്തത് എന്താണെന്ന് നോക്കൂ…

ആഇശാ – റളിയള്ളാഹു അന്‍ഹാ- പറയുന്നു:

”…അദ്ദേഹം എന്നെ മനസിലാക്കിയപ്പോള്‍,ഇന്നാലില്ലാഹി വഇന്നാ ഇലൈഹി റാജിഊന്‍ എന്ന് പറയുന്നത് കേട്ട് ഞാന്‍ ഉണര്‍ന്നു.അപ്പോള്‍ എന്‍റെ ജില്‍ബാബ്കൊണ്ട് ഞാന്‍ എന്‍റെ മുഖം മറച്ചു….”

(സ്വഹീഹ് മുസ്‌ലിം – 2770)

✍🏻സഹോദരിമാരെ,ഇന്ന് അന്യ പുരുഷനെ കണ്ടാല്‍ നിങ്ങളെന്താണ് ചെയ്യുക?നിങ്ങളുടെ ഉമ്മ ചെയ്തപോലെ അയാളില്‍നിന്ന് മുഖം മറക്കാനുള്ള ധൈര്യം നിങ്ങള്‍ കാണിക്കുമൊ?അതൊ,നിങ്ങളുടെ ഉമ്മ ചെയ്തത് കുറച്ച് തീവ്രമായിപോയി എന്ന് പറയുമൊ?

നിഖാബ്▪◼
➖➖➖➖➖➖➖➖➖➖
ചോദ്യം :

സ്ത്രീകൾക്ക് മുഖം മറക്കൽ നിർബന്ധമാകുന്നതിനുള്ള തെളിവുകൾ വിവരിക്കാമോ?
🔽🔽🔽🔽🔽🔽🔽🔽🔽🔽
ഉത്തരം :

ഖുർആനിൽ നിന്നും സുന്നത്തിൽ നിന്നുമുള്ള തെളിവുകൾ.

“നിങ്ങൾ അവരോട് (നബിയുടെ ഭാര്യമാരോട്) വല്ല സാധനവും ചോദിക്കുകയാണെങ്കിൽ നിങ്ങളവരോട് മറയുടെ പിന്നിൽ നിന്ന് ചോദിച്ചുകൊള്ളുക.”
(സൂറത്ത് അഹ്സാബ്:53)

ഹിജാബ് എന്നാൽ സ്ത്രീയെ മറക്കുന്നതാണ്.അത് ഒരു വസ്ത്രമാകട്ടെ, ഭിത്തിയാകട്ടെ, വാതിൽ ആകട്ടെ.

അല്ലാഹു പറഞ്ഞു:
“നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവർ തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ പറയുക അവർ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്.”
(സിറത്ത് അഹ്സാബ്:59)

ഹിജാബിൽ, തെമ്മാടികളുടെ ആഗ്രഹങ്ങളുടെ ഉപദ്രവത്തിൽ നിന്ന് തടയൽ ഉണ്ട്.അവൾ ഹിജാബ് ധരിച്ചിട്ടുണ്ടെങ്കിൽ തെമ്മാടികൾക്കോ മുനാഫിഖുകൾക്കോ അവളിൽ ആഗ്രഹമുണ്ടാവുകയില്ല.

അവൾ വെളിവാക്കുകയാണ് ചെയ്യുന്നതെങ്കിൽ അവളുടെ മേൽ തെമ്മാടികൾക്കും മുനാഫിഖുകൾക്കും ആഗ്രഹം ഉണ്ടാകും.

ഇബ്നു അബ്ബാസ് رضي الله عنه നോട് “തങ്ങളുടെ മൂടുപടങ്ങൾ തങ്ങളുടെമേൽ താഴ്ത്തിയിടാൻ എന്നതിന്റെ അർത്ഥത്തെക്കുറിച്ച് ചോദിക്കപ്പെട്ടു. അപ്പോൾ അദ്ദേഹം തന്റെ വസ്ത്രത്തിന്റെ ഒരറ്റം എടുത്ത് എന്നിട്ട് മുഖത്ത് വെച്ചു. അതായത് മുഖം മറച്ചു
എന്നാണ് അതിന്റെ അർത്ഥം

ആയിഷ റളിയല്ലാഹു അൻഹാ പറയുന്നു: “ഞങ്ങൾ പ്രവാചകന്റെ കൂടെ ഇഹ്റാമിലായിരിക്കെ ഞങ്ങളുടെ അരികെ പുരുഷന്മാർ കടന്നു പോയപ്പോൾ ഞങ്ങളിൽ എല്ലാവരും തങ്ങളുടെ ഖിമാർ തലയിലൂടെ മുഖത്തേക്ക് താഴ്ത്തിയിട്ടു. അവർ കടന്നു പോയപ്പോൾ ഞങ്ങൾ വെളിവാക്കി.”

ഇത് നബി ﷺ യുടെ സാന്നിദ്ധ്യത്തിലാണ്. അതിൽ അദ്ദേഹത്തിന്റെ അംഗീകാരം ഉണ്ട്.

സഹോദരന്മാരേ, ഹിജാബിൽ അല്ലാഹു രണ്ട് ഉപകാരങ്ങൾ പറഞ്ഞിട്ടുണ്ട്.

♦ ഒന്നാമത്തേത്:
തീർച്ചയായും അത് മനസ്സിന് ശുദ്ധീകരണം ആണ്.

അതാണ് നിങ്ങളുടെ ഹൃദയങ്ങൾക്കും അവരുടെ ഹൃദയങ്ങൾക്കും കൂടുതൽ സംശുദ്ധമായിട്ടുള്ളത്.
(സൂറത്ത് അഹ്സാബ്:53)

മനസ്സിന്റെ ശുദ്ധീകരണം ഉദ്ദേശിക്കുന്ന ഏതൊരു മുസ്ലിമായ പുരുഷനും സ്ത്രീക്കും.

♦ രണ്ടാമത്തേത്:
അത് മുനാഫിഖുകളുടെയും തെമ്മാടികളുടെയും ആഗ്രഹത്തെയും ഉപ്രദവത്തെയും തടയുന്നു. അവൾ ഹിജാബ് സ്വീകരിച്ചിട്ടുണ്ടെങ്കിൽ അവർ അവളുടെ മുഖം കാണുകയോ അവളിൽ അവർക്ക് ആഗ്രഹം ഉണ്ടാവുകയോ ചെയ്യുകയില്ല.

“അവർ തിരിച്ചറിയപ്പെടുവാനും..”
( സൂറത്ത് അഹ്സാബ്:59)

ആയത്തിലെ ഉദ്ദേശം എന്തെന്നാൽ അവളുടെ പാതിവ്രത്യം കൊണ്ട്
തിരിച്ചറിയപ്പെടാൻ.

“അങ്ങനെ അവർ ശല്യം ചെയ്യപ്പെടാതിരിക്കുവാനും ”
( സൂറത്ത് അഹ്സാബ്: 59)

അവരുടെ (തെമ്മാടി,മുനാഫിഖ്)
ആഗ്രഹം മുറിയും. അവളെ വെളിവാക്കിയവളായും തുറന്നിട്ടവളായും അവർ കണ്ടാൽ അവർക്ക് അത് കാരണം ആഗ്രഹമുണ്ടാവുകയും അവൾ ഉപദ്രവിക്കപ്പെടുകയും ചെയ്യും.

🎤 ഷെയ്ഖ് സ്വാലിഹ് അൽ ഫൗസാൻ حفظه الله
◼▪ നിഖാബ്▪◼
➖➖➖➖➖➖➖➖➖➖
“ആയിശ رضي الله عنها യിൽ നിന്നും നിവേദനം:
നബി ﷺ സുബ്ഹി നമസ്കാരം നിർവ്വഹിക്കുമ്പോൾ സത്യവിശ്വാസികളായ സ്ത്രീകളും മുഖാവരണം(നിഖാബ്) ധരിച്ചുകൊണ്ട് പള്ളിയിൽ ഹാജറാവാറുണ്ടായിരുന്നു. പിന്നീട് സ്വഗൃഹങ്ങളിലേക്ക് അവർ തിരിച്ചുപോകുമ്പോൾ ആർക്കും അവരെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല.”
(ബുഖാരി. 1. 8.368)

“സ്ത്രീകൾക്ക് ഇസ്ലാമിക വേഷം തങ്ങളുടെ ശരീരം മുഴുവൻ മറക്കാനുള്ളതാണെന്ന് ഈ ഹദീസിൽ നിന്നും മനസ്സിലാക്കാം. പൂർണ്ണമായിട്ടും കയ്യും മുഖവും മറച്ചാലേ സ്ത്രീ തിരിച്ചറിയപ്പെടാതിരിക്കു. ഇതായിരുന്നു സ്വഹാബികൾ മനസ്സിലാക്കിയിരുന്നതും പ്രവർത്തിച്ചതും. അവരായിരുന്നു ഏറ്റവും നല്ല കൂട്ടർ, കുലീനമായ സ്വഭാവവും പൂർണ്ണമായ ഈമാനും ഉള്ളവർ. അതുകൊണ്ട് തന്നെ അവർ അല്ലഹുവിന്റെ ദൃഷ്ടിയിൽ എറ്റവും ഉത്തമരായി. അപ്പോൾ സ്വഹാബി വനിതകൾ പൂർണ്ണമായും മുഖം മറച്ച സ്ഥിതിക്ക് നമുക്ക് പിന്നെ എങ്ങനെ അവരുടെ പാതയിൽ നിന്നും വ്യതിചലിക്കാൻ കഴിയും ?”

ഷെയ്ഖ് ഇബ്ൻ ഉതൈമീൻ رحمه الله

(ഹിജാബ് പേജ് 12,13)

◼▪ നിഖാബ്▪◼
➖➖➖➖➖➖➖➖➖➖
വൃദ്ധകളായ താബിഇ വനിതകൾ വരെ മുഖം മറച്ചിരുന്നു.

“ഞങ്ങൾ ഹഫ്സ ബിൻത്ത് സീരീൻന്റെ അടുത്ത് പ്രവേശിച്ചാൽ അവർ ജിൽബാബ് ധരിക്കുകയും മുഖം മറക്കുകയും ചെയ്തിട്ടുണ്ടാകും. അപ്പോൾ ഞങ്ങൾ അവരോട് പറയും “നിങ്ങൾക്ക് അല്ലാഹുവിന്റെ അനുഗ്രഹമുണ്ടാകട്ടെ.” അല്ലാഹു പറയുന്നു: “വിവാഹ ജീവിതം പ്രതീക്ഷിക്കാത്ത കിഴവികളെ സംബന്ധിച്ചടത്തോളം സൗന്ദര്യം
പ്രദർശിപ്പിക്കാത്തവരായിക്കൊണ്ട് തങ്ങളുടെ മേൽവസ്ത്രങ്ങൾ മാറ്റി വെക്കുന്നതിൽ അവർക്ക് കുറ്റമില്ല…” (പരിശുദ്ധ ഖുർആൻ: 24:60) അപ്പോൾ അവർ പറയും എന്താണ് ശേഷം വരുന്നത്? അപ്പോൾ ഞങ്ങൾ പറയും: “അവർ മാന്യത കാത്തുസൂക്ഷിക്കുന്നതാണ് അവർക്ക് കൂടുതൽ നല്ലത്.” അപ്പോൾ അവർ പറയും: “അത് ഹിജാബിന്റെ ആശയം സ്ഥിരീകരിക്കുന്നു.”

(ബൈഹഖി :7:93)

മത ചിഹ്നങ്ങളെ പരിഹസിക്കുന്നവർക്കുള്ള താക്കീത്
➖➖➖➖➖➖➖➖➖➖
ചോദ്യം: ”മതപരമായ ഹിജാബ് ധരിക്കുന്ന ഒരു സ്ത്രീയെ ഇഫ്‌രീതത് (പെണ്‍ ജിന്ന്) എന്നോ ‘ചലിക്കുന്ന കൂടാരം’ എന്നോ അതുപോലുള്ള പരിഹാസ വാക്കുകളോ ഉപയോഗിച്ച് പരിഹസിക്കുന്നവന്റെ വിധി എന്താണ്?”

മറുപടി: ”ഇസ്‌ലാമിക ശരീഅത് മുറുകെ പിടിക്കുന്നു എന്ന കാരണത്താല്‍ മുസ്‌ലിം സ്ത്രീ-പുരുഷന്‍മാരെ പരിഹസിക്കുന്നവന്‍ കാഫിറാണ്. ഒരു സ്ത്രീ മതപരമായ ഹിജാബ് ധരിക്കുന്ന വിഷയത്തിലോ മറ്റേത് കാര്യത്തിലോ ആയാലും ശരി….”

{ലജ്‌ന ദാഇമയോടുള്ള ചോദ്യത്തിന് നല്‍കിയ മറുപടി}
(നമ്പര്‍ 4127).

◼▪ നിഖാബ്▪◼
➖➖➖➖➖➖➖➖➖➖
”അത്യാവശ്യ കാര്യങ്ങൾക്കായി തങ്ങളുടെ വീടുകളിൽ നിന്ന് പുറത്ത് പോകുന്ന എല്ലാ മുസ്ലിം സ്ത്രീകൾക്കും മുഖം മറക്കുക എന്നത് അല്ലാഹു നിർബന്ധമാക്കിയിരിക്കുന്നു.”

-ഇബ്നു അബ്ബാസ് رضي الله عنه

(തഫ്സീർ ഇബ്ൻ ജരീർ വോള്യം-22, പേജ് 29)

◼▪ നിഖാബ്▪◼
➖➖➖➖➖➖➖➖➖➖
സഫിയ ബിൻത്ത് ശൈബ رضي الله عنها യിൽ നിന്നും നിവേദനം:
ആയിശ رضي الله عنها പറഞ്ഞു:
“…അവരുടെ മക്കനകൾ കുപ്പായമാറുകൾക്ക് മീതെ അവർ താഴ്ത്തിയിട്ടുകൊള്ളട്ടെ…”

ഈ ആയത്തിറങ്ങിയപ്പോൾ
സ്ത്രീകൾ അവരുടെ വസ്ത്രം രണ്ടായി മുറിച്ച് ഒരു കഷ്ണം കൊണ്ട് മുഖം മറച്ചു.

(സ്വഹീഹുൽ ബുഖാരി 6:60:282)

ഇഹ്റാമിൽ സ്ത്രീകൾ നിഖാബല്ലാത്തവ കൊണ്ട് മുഖം മറക്കുന്നതിന്റെ വിധി.
🌿🌿🌿🌿🌿🌿🌿🌿🌿

بسم الله الرحمن الرحيم
الحمد لله والصلاة والسلام على رسول الله وعلى آله وصحبه وسلم .أما بعد،

”സ്ത്രീകൾക്ക് അന്യ പുരുഷന്മാരുടെ മുമ്പിൽ മുഖം മറക്കൽ നിർബന്ധമാണ് എന്ന് പറയുമ്പോൾ പല ആളുകളും ചോദിക്കുന്ന ഒരു മറുചോദ്യമാണ് “എങ്കിൽ എന്താണ് ഏറ്റവും പുണ്യമാക്കപ്പെട്ട മക്കയിൽ പുണ്യമാക്കപ്പെട്ട കർമ്മമായ ഹജ്ജിന്റെ വേളയിൽ അവൾക്ക് അത് ഹറാമായത്?”

യഥാർത്ഥത്തിൽ ദീനിന്റെ നിയമങ്ങളെ കുറിച്ചുള്ള അഞ്ജതയാണ് അവർ അങ്ങനെ ചോദിക്കാൻ കാരണം. സ്ത്രീകൾക്ക് ത്വവാഫിലും ഹജ്ജിന്റെ മറ്റവസരത്തിലും അന്യപുരുഷന്മാരുടെ മുമ്പിൽ മുഖം തുറന്നിടാൻ പാടുണ്ടോ ? ഹദീസിന്റെ പിൻബലത്തിൽ ഉലമാക്കൾ ഈ വിഷയത്തിൽ സംസാരിച്ചത് നമുക്ക് കാണാം…

🌹حكم تغطية المرأة وجهها حال الإحرام بغير النقاب🌹

💭الجواب: يجوز؛ لأن النبي – صلى الله عليه وسلم – إنما نهى عن الانتقاب، والانتقاب لباس الوجه ولم ينه عن تغطية الوجه، بل نهى عن النقاب، فيجوز للمرأة أن تغطي وجهها وهي محرمة،

💭ولهذا لو أن الإنسان لف على رجليه خرقة فلا يحرم عليه؛ لأنها ليست خفا لأن النبي – صلى الله عليه وسلم – لم ينه عن ستر الرجل، بل نهى عن لبس الخف وفرق بين الأمرين:

💭فإذا كان النبي – صلى الله عليه وسلم – نهى أن تنتقب المرأة أي أن تلبس النقاب فإنه لا يلزم من ذلك أن تنهي عن ستر الوجه، لكن أكثر أهل العلم يقولون: إنها منهية عن ستر الوجه إلا إذا كان حولها رجال غير محارم فيجب عليها أن تستر الوجه؛

💭لأنه لا يجوز للمرأة أن تكشف وجهها ورجل أجنبي ينظر إليها أو يمكن أن ينظر إليها بل عليها أن تستره لأنها مأمورة بذلك، وقد روي عن عائشة – رضي الله عنها- أنها قالت: ( كان الركبان يمرون بنا ونحن مع رسول الله – صلى الله عليه وسلم – محرمات، فإذا حاذوا بنا سدلت إحدانا جلبابها من رأسها على وجهها، فإذا جاوزونا كشفناه ).

📌مجموع فتاوى ابن عثيمين (22/194)

✍🏻 ശൈഖ് ഇബ്നു ഉസൈ’മീൻ رحمه الله നൽകുന്ന മറുപടി:

”അത് അനുവദിക്കപ്പെട്ടതാണ്. കാരണം നബി ﷺ നിഖാബ് ധരിക്കുന്നതാണ് നിരോധിച്ചിട്ടുള്ളത്. നിഖാബാവട്ടെ മുഖത്തു ധരിക്കുന്ന വസ്ത്രം മാത്രമാണ്. മുഖം മറക്കുന്നതിനെ നിരോധിച്ചില്ല. എന്നാൽ നിഖാബാണ് നിരോധിച്ചത്.

അത് കൊണ്ട് ഇഹ്റാമിൽ പ്രവേശിച്ച സ്ത്രീകൾക്ക് മുഖം മറക്കുക എന്നത് അനുവദനീയമാണ്.

ഒരാൾ തന്റെ ഇരുകാലുകളും തുണി കൊണ്ട് പൊതിഞ്ഞാൽ അതവനുമേൽ ഹറാമല്ല. എന്തെന്നാൽ അത് ഖുഫ്ഫ അല്ല. റസൂൽ ﷺ കാലു മറക്കുന്നത്‌ നിരോധിച്ചിട്ടില്ല മറിച്ച് ഖുഫ്ഫ ധരിക്കുന്നതാണ് നിരോധിച്ചിട്ടുള്ളത്. അത് രണ്ടും തമ്മിൽ അന്തരമുണ്ട്.

നബി ﷺ (ഇഹ്‌റാമിൽ )നിഖാബ് ധരിക്കുന്നത് നിരോധിച്ചു എന്നത് ഒരിക്കലും തന്നെ മുഖം മറക്കുന്നത് നിരോധിച്ചു എന്നനിവാര്യമാക്കുന്നില്ല.

എന്നാൽ അധിക ഉലമാക്കലും പറയുന്നത് : തീർച്ചയായും മുഖം മറക്കുന്നത് നിരോധിച്ചിട്ടുള്ളത് അന്യ പുരുഷന്മാർ ആരും തന്നെ ചുറ്റുമില്ല എന്നുള്ളപ്പോഴാണ്. അല്ല എങ്കിൽ മുഖം മറക്കൽ അവൾക്കു നിർബന്ധമാണ്. അത്കൊണ്ട് ഒരു അന്യ പുരുഷൻ തന്നെ നോക്കുകയോ നോക്കാൻ സാധ്യത ഉണ്ടാവുകയോ ചെയ്യുന്ന സന്ദർഭത്തിൽ തന്റെ മുഖം വെളിവാക്കുക എന്നത് അവൾക്കു പാടില്ലാത്തതാകുന്നു.മറിച്ച് അവൾ അത് മറക്കുകയാണ് വേണ്ടത്. അതാണ്‌ അവളോട്‌ കല്പിക്കപെട്ടിട്ടുള്ളത്‌.

ആയിശ റദിയള്ളാഹു അൻഹാ ഉദ്ധരിക്കുന്ന ഒരു ഹദീസിൽ അവർ പറയുന്നു :

“ഞങ്ങൾ പ്രവാചകന്റെ ﷺ കൂടെ ഇഹ്റാമിലായിരിക്കെ ഞങ്ങളുടെ അടുത്തുകൂടി യാത്രാസംഘങ്ങൾ കടന്നു പോകുമായിരുന്നു. അവർ ഞങ്ങളുടെ അരികെ എത്തിയപ്പോൾ ഞങ്ങൾ തലയിൽ നിന്ന് മുഖത്തേക്ക് ഞങ്ങളുടെ ജിൽബാബ് താഴ്ത്തിയിട്ടു. അവർ കടന്നുപോയപ്പോൾ ഞങ്ങൾ അവ വെളിവാക്കി.”

📚 മജ്‌മൂ’ ഫതാവാ ഇബ്നു ഉസൈ’മീൻ (22/194)
🔹🔹🔹🔹🔹🔹🔹🔹

✍🏻 സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭയായ ലജ്‌നത്തു ദാഇമ ഈ വിഷയത്തിൽ നൽകിയ ഫത്‌വ കാണാം.

“സ്ത്രീയുടെ മുഖം അവളുടെ ഔറത്തിൽ പെട്ടതാണ്. അന്യപുരുഷൻമാർക്കിടയിൽ അവളുടെ മുഖം തുറന്നിടുന്നത് നിഷിദ്ധമാണ്. അത് അവൾ ത്വവാഫ് ചെയ്യുന്ന അവസരത്തിലായാലും മറ്റവസരങ്ങളിലായാലും അവൾ ഇഹ്റാമിൽ ആണെങ്കിലും അല്ലെങ്കിലും. ഒരു സ്ത്രീ മുഖം തുറന്നിട്ട് കൊണ്ട് ത്വവാഫ് ചെയ്‌താൽ അവൾ കുറ്റകാരിയായാണ് പരിഗണിക്കപ്പെടുക. എന്നാൽ ത്വവാഫ് ശരിയാകുന്നതാണ്. അതുകൊണ്ട് അവൾ നിഖാബ് അല്ലാത്ത വല്ലതും ഉപയോഗിച്ച ഇഹ്റാമിൽ ഉള്ളപ്പോൾ മുഖം മറക്കേണ്ടതാണ്.”

(📚 സൗദി അറേബ്യയുടെ ഉന്നത പണ്ഡിത സഭ ഫത്‌വ നമ്പർ :4151)

✍🏻 വിവർത്തനം: അബൂ അമ്മാർ ഹംറാസ് ബ്നു ഹാരിസ് وفقه الله