قال امام الشافعي(رحمه الله):

شكوت الى وكيع سوء حفظي,
فارشدني الى ترك المعاصي..

وقال اعلم بان العلم نور,
ونور الله لا يؤتاه عاصي..

ഇമാം ശാഫിഈ(رحمه الله) പറഞ്ഞു:

എന്റെ മോശമായ ഹിഫ്ളിനെ സംബന്ധിച്ച് വക്കീഇനോട് വിഷമം പറഞ്ഞു,
പാപം വെടിയാൻ എന്നോട്
അദ്ദേഹം നിർദ്ദേശിച്ചു..

പിന്നെ പറഞ്ഞു, അറിയുക ഇൽമ് ഒരു പ്രകാശമാണ്,
അല്ലാഹുവിൽ നിന്നുള്ള
പ്രകാശം.. അത് പാപം
ചെയ്യുന്നവന്ന്
ലഭിക്കുകയില്ല..

➖➖➖
ഹുദയം(നേർമാർഗം) ഇൽമും ഹിഫ്ളുമെല്ലാം തഖ് വയുടെ അടിസ്ഥാനത്തിലാണ് ഒരാൾക്ക് വർധിക്കുക. ഹഖിനെയും ബാത്വിലിനെയും ഉപകാരപ്രദമായതിനേയും ദോശം ചെയ്യുന്നതിനേയുമെല്ലാം മനസ്സിലാക്കുവാനും വേർതിരിക്കുവാനുമുള്ള കഴിവ് ലഭിക്കുന്നതും തഖ് വ കൊണ്ടാണ്.
ഒരു മനുഷ്യന് അവന്റെ ഫഹ്മിൽ(മനസ്സിലാക്കലിൽ) ശക്തി നൽകുന്നത് തഖ് വ യാണ്.
രണ്ടാളുകൾ അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്ന് ഒരു ആയത്ത് ഹിഫ്ള് ആക്കിയിട്ടുണ്ടെങ്കിലും ഒരാൾക്ക് അതിൽ നിന്ന് ലഭിക്കുന്നതിനെക്കാൾ വിധികൾ ഫഹ്മിന്റെ(فهم) അടിസ്ഥാനത്തിൽ മറ്റവന് മനസ്സിലാക്കുവാൻ അല്ലാഹു സാധ്യമാക്കിയേക്കും.
ഫഹ്മിന്റെ വർധനവിനുള്ള കാരണം
തഖ് വ യാണ്.
[شرح الرياض الصالحين للشيخ عثيمين]

✍️ യഹ്‌യ ബിൻ അബ്ദിർറസ്സാഖ്
//t.me/imamshafimarkaz_kottakkal

//chat.whatsapp.com/GfuuCp78ETZDG5AbDhZBRa